എന്നും വിജയത്തിന്റെ പാചകകഥകൾ മാത്രം കേട്ടുശീലിച്ച നിങ്ങൾ ഇടയ്ക്കൊരു പരാജയകഥ കൂടികേൾക്കുന്നത് നല്ലതാണ്. അഹങ്കാരത്തിനൊരു ശമനം വരും. പരാജിതർക്കുമില്ലേ മോഹങ്ങളും സ്വപ്നങ്ങളും..
സ്വന്തമായി ഗുലാബ് ജാമൂൻ ഉണ്ടാക്കണമെന്ന ചെറ്യേ മോഹവുവുമായി ഞാൻ ചെന്നു കയറിയത്, എല്ലാരേയുംപോലെ അടുക്കളയിൽ തന്നെ. ഇങ്ങേരിതിന്ന് എന്തു മല മറിക്കാനാ ഭാവം എന്ന മട്ടിൽ കൗതുകം ലേശംകൂടുതലുള്ള എന്റെ ഭാര്യയും കാഴ്ചക്കാരിയായി എന്റെ പുറകേ വന്നു.
കഴിഞ്ഞതവണ കടയിൽ നിന്നും വാങ്ങിയ ഗുലാബ് ജാമൂൻ മിക്സ് പാക്കറ്റിന്റെ പുറകിൽ എഴുതിയിരുന്നഇൻഗ്രീഡിയൻറ്സ് ലിസ്റ്റ് കമ്പനിക്കാർ അറിയാതെ അടിച്ചുമാറ്റിയതിന്റെ ധൈര്യത്തിൽ ഷെഫ് ദാമു സ്റ്റൈലിൽഞാൻ മൈദയും പാൽപ്പൊടിയും 80:20 റേഷ്യോയിൽ കൃത്യമായി തൂക്കിയെടുത്തു. അതിൽ അല്പം ബേക്കിങ്പൗഡറും ചേർത്ത് ഷാലിമാർ ഹോട്ടലിൽ പൊറോട്ട അടിക്കാൻ നിൽക്കണ തെങ്കാശിക്കാരൻ മുരുകണ്ണനെമനസ്സിൽ ധ്യാനിച്ച് പ്രഹരം തുടങ്ങി. മുരുകണ്ണന്റെ പേരിനൊരു കളങ്കവും വരുത്താത്ത രീതിയിൽ അടിച്ചടിച്ചുകുഴച്ചു. മറിച്ചിട്ടും തിരിച്ചിട്ടും കുഴച്ചു.
അതുവരെ എല്ലാം കറക്റ്റ് ആയിരുന്നു. അതിന്റെ ഉത്സാഹത്തിൽ, പിന്നാലെത്തന്നെ പഞ്ചസാര പാനിയുംഉണ്ടാക്കി വച്ചു. ലതും കറ കറക്റ്റ്.
അതോടെ കോൺഫിഡൻസ് ലെവൽ വല്ലാതങ്ങ് ഉയർന്നു. ഉയർന്നു നിൽക്കണ അവനെക്കണ്ട് ഇവിടെയെന്താനടക്കണേ എന്നന്വേഷിച്ച് അഹങ്കാരം കൂടെ അങ്ങോട്ടു കയറി വന്നതോടെ നമ്മള് പിന്നെ ഭാര്യയെഅടുക്കളഭാഗത്തുനിന്ന് ഓടിച്ചുവിട്ടു. എന്റെ വിജയത്തിന്റെ ക്രെഡിറ്റ് അവളങ്ങനെ ചുമ്മാ ഷെയർ ചെയ്യണ്ട. ഇതെന്റെ മാത്രം വിജയമാണ്. എനിക്കുമാത്രം അവകാശപ്പെട്ടത്.
കുഴച്ചുവെച്ച മാവെടുത്ത് ഉരുട്ടി ഉരുളകളാക്കി, നളനേയും ഉണ്ണായി വാര്യരേയും കൂടൽമാണിക്യസ്വാമിയേയുംഒരുമിച്ച് മനസ്സിൽ വിചാരിച്ച് ഉരുള കൂട്ടിപ്പിടിച്ച് തിളച്ച എണ്ണയുടെ നടുവിൽ ഒരു ബ്ലും !
ചൂടുള്ള എണ്ണയിൽ വീണതോടെ ഉരുള അവന്റെ തനികൊണം പുറത്തെടുത്തു. എന്നോടോ ബാലാ എന്ന മട്ടിൽബലം പിടിച്ചൊരു നിൽപ്പും ഒരു ഉരുളലും, പോരാഞ്ഞിട്ട് പുച്ഛത്തില്‍ എന്നെയൊരു നോട്ടവും.
അപകടം മണത്ത ഞാൻ എല്ലാം മറന്ന് ഭാര്യയെ സഹായത്തിനു വിളിച്ചതോടെ എന്റെ പൂർവ്വ ചെയ്തികൾഓരോന്നോരോന്നായി കൊരട്ടത്തുനിന്നെടുത്തു എണ്ണിത്തിട്ടപ്പെടുത്തി ഉറപ്പുവരുത്തിയശേഷം കൊടുങ്ങല്ലൂർഭാഗത്തേയ്ക്ക് തിരിഞ്ഞു നിന്നുകൊണ്ട് എന്നെ നോക്കി കണ്ണുകൾ കൊണ്ടവള്‍ ഗുണനവും ഹരണവും തുടങ്ങി. എനിക്ക് അച്ഛനും അമ്മയും കൂട്ടുകാരും നാട്ടുകാരും ഇട്ട കൗതുകമാർന്ന പേരുകൾ കൂടാതെ കൂടുതൽനാമകരണച്ചടങ്ങുകളുടെ അകമ്പടിയോടെ കുറ്റപത്രപാരായണം ആരംഭിച്ചതോടെ ഞാൻ കൊടുങ്ങല്ലൂരമ്മയെതാണുവണങ്ങി ഇയർഫോൺ ചെവിയിൽ കുത്തിക്കയറ്റി നിനക്കു നീ തന്നെ തുണ മോനേ എന്നും പറഞ്ഞ്തിരിച്ച് അടുക്കളയിലേയ്ക്കുതന്നെ കയറി.
ഈ സമയം ഒന്നുമറിയാത്തപോലെ അക്വട്ടിക്ക് കോംപ്ലെക്സിലെ ഒതളങ്ങ കണക്കേ വടക്കേപ്പറത്തെ പ്ലാവുംനോക്കി എണ്ണയിൽ മലന്നു കിടന്നു കിനാവ് കാണുകയായിരുന്നു മസിൽമാന്മാരായ ആ ജാമൂൻസൽമാൻഖാൻമാർ. അവരെ ഓരോന്നിനേയുമെടുത്ത് പഞ്ചസാരപ്പാനിയിലിടുക എന്ന കൃത്യം മാത്രേ എനിക്കുചെയ്യാനായി ബാക്കിയുണ്ടായിരുന്നുള്ളൂ.
എങ്കിലും അങ്ങനെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. പഞ്ചസാരപ്പാനിയിൽ കിടന്ന് മിസ്റ്റർ ഇന്ത്യമത്സരം നടത്തിയിരുന്ന സൽമാൻഖാൻമാരെ നന്നാല് വീതം ഓരോ ബൗളിലാക്കി ഭാര്യയുടെയും മക്കളുടെയുംമുന്നിൽ വച്ചുകൊടുത്തിട്ടുണ്ട്. കിലുക്കത്തിലെ തിലകനെപ്പോലെ, ഒരു വെട്ടുകത്തി കിട്ടുമോ എന്നുംചോദിച്ചിരുപ്പുണ്ട് അവരവിടെ.
😉😆
ReplyDeleteThank you
Delete🤪
ReplyDeleteThank you
Delete😂😂😂😂😂അസ്സൽ 🥰🥰🥰🥰
ReplyDelete:) thanks dear
Delete😂😂😂
ReplyDeleteThank you
Deleteഡപ്പിയിലാക്കി സൂക്ഷിക്കാമായിരുന്നു വരും തലമുറയെ കാണിക്കാൻ 😃😃
ReplyDeleteHahahah Ayyo.......
DeleteYou have Great humour sense in writing too. Continue writing. All the best wishes 🙏 ❤ -Manikandan
ReplyDeleteThank you so much dear
Deleteഹഹഹ നമിച്ചു
ReplyDeleteThanks dear
Delete🤣🤣🤣
ReplyDeleteThank you
DeleteEnth rasa vayikkan.... Suuuper writing style.....
ReplyDeleteThank you
ReplyDelete